-
ഈമെയിലിൽ ബന്ധപ്പെടുക
ssannadhasena@gmail.com
ഈമെയിലിൽ ബന്ധപ്പെടുക
ssannadhasena@gmail.comദാരിദ്ര്യമെന്നത് ഒരാളുടെ സാമ്പത്തികാവസ്ഥയെ മാത്രമല്ല സൂചിപ്പിക്കുന്നത്. അപ്രാപ്യമാകുന്ന സേവനങ്ങൾ, അപര്യാപ്‌തമാകുന്ന സാമൂഹിക വിഭവങ്ങൾ, ജാതീയവും മതപരവും ലിംഗപരവുമായ വിവേചനങ്ങൾ എന്നിവ മൂലം ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയാത്ത അവസ്ഥയാണ് ദാരിദ്ര്യം. നമുക്ക് ചുറ്റും നാം കാണാതെ, അറിയാതെപോകുന്ന ഇത്തരം ഇല്ലായ്മകളെ കണ്ടെത്തുന്നതിനും അവരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനും വേണ്ടി സംസ്ഥാനമൊട്ടാകെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ വഴി അതിദരിദ്രരെ കണ്ടെത്തുന്ന പ്രക്രിയ ആരംഭിക്കുകയാണ്. ഇതിൽ പങ്കാളികളാകുന്നതിലൂടെ ഏറ്റവും അശരണരായ മനുഷ്യർക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം നൽകുവാൻ നിങ്ങൾക്കാവും.
1. നിലവിൽ സന്നദ്ധസേനയിൽ അംഗങ്ങളായവർക്ക്, അവരുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്തിട്ട്, അതിദാരിദ്ര്യ സർവ്വേയിൽ പങ്കാളിയാകാൻ അപേക്ഷിക്കാവുന്നതാണ്.
2. നിലവിൽ സന്നദ്ധസേനയിൽ അംഗങ്ങൾ അല്ലാത്തവർക്ക്, സന്നദ്ധസേനയിൽ രജിസ്റ്റർ ചെയ്യുക, അതോടൊപ്പം രജിസ്ട്രേഷൻ ഫോമിലെ അതിദാരിദ്ര്യ സർവ്വേയിൽ പങ്കാളിയാകൻ താൽപ്പര്യമുണ്ടെന്ന് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
1. +2 അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത.
2. സ്വന്തമായി സ്മാർട്ട് ഫോൺ ഉണ്ടായിരിക്കണം.
3. സന്നദ്ധപ്രവർത്തകരുടെ വയസ്സ് 18നും 50നും ഇടയിൽ ആയിരിക്കണം.
കേരളം മുൻകാലങ്ങളിൽ നേരിട്ട പ്രളയം, ചുഴലിക്കാറ്റ്, നിപ്പ, കോവിഡ് 19 മഹാമാരി എന്നിവ സന്നദ്ധ പ്രവർത്തനത്തെ പ്രോത്സാഹിപ്പിച്ച് സമൂഹത്തിലെ കൂട്ടായ്മകൾ ശക്തിപ്പെടുപ്പെടുത്തേണ്ടതിന്റെ ആവശ്യകത മനസിലാക്കി തരികയുണ്ടായി. ആപത്ഘട്ടങ്ങളിൽ നിന്നും സ്വന്തം നാടിനെ കൈപിടിച്ചുയർത്താൻ കേരളസമൂഹം കാണിച്ച അനിതരസാധാരണമായ കരുത്തിനെ നിലനിർത്തുവാനും ശക്തിപ്പെടുത്തുവാനുംവേണ്ടി സംസ്ഥാന സർക്കാർ പൊതുഭരണ വകുപ്പിന്റെ കീഴിൽ സാമൂഹിക സന്നദ്ധസേനയ്ക് രൂപം നൽകി.
Read Moreഏതൊരു പ്രതികൂല സാഹചര്യത്തെയും നേരിടത്തക്കവിധത്തിൽ സമൂഹത്തെ സ്വയംപര്യാപ്തവും സ്വാശ്രയവുമാക്കി മാറ്റുക, മനുഷ്യസ്നേഹത്തിലൂന്നി സമൂഹത്തെ കാരുണ്യത്തോടെ സേവിക്കുവാൻ അവരെ പര്യാപ്തമാക്കുക എന്നതാണ് പ്രാഥമിക ലക്ഷ്യം. ജില്ലാ ഭരണത്തിൻ കീഴിൽ സന്നദ്ധ പ്രവർത്തനം നടത്തുന്നതിനാൽ ദുരന്തനിവാരണത്തെക്കുറിച്ച് പഠിക്കാനും പരിശീലനം നേടാനും ഇത് അവസരം നൽകുന്നു.
സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട കാലയളവിലേക്കല്ലാതെ, തുടർച്ചയായി പൊതുപ്രവർത്തനം നടത്തുവാൻ തത്പരരായ ഒരു വിഭാഗത്തെ രൂപീകരിച്ചുകൊണ്ട് അർഹരായവരുടെ പടിവാതിൽക്കൽ തന്നെ സർക്കാർ സേവനങ്ങൾ എത്തിക്കുന്നതിനായി രൂപീകരിച്ച പദ്ധതിയാണ് വാതിൽപ്പടി സേവനം. സമൂഹത്തിലെ അരികുവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളായ വയോജനങ്ങൾ, ഭിന്നശേഷിക്കാർ, ലൈംഗിക ന്യൂനപക്ഷങ്ങൾ, ഗുരുതര രോഗം, അതി ദാരിദ്ര്യം എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ എന്നിവരുമായി ഇടപഴകുന്നതിനും സഹായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിനും തദ്ദേശ സ്വായംഭരണ സ്ഥാപനങ്ങൾവഴി ഓരോ വോളന്റയർക്കും, അവസരം ലഭിക്കും. ഇതിലൂടെ മാനവികത, നേതൃഗുണം , ഏകോപനം, സാമൂഹിക കഴിവുകൾ എന്നിവ പരിപോഷിപ്പിക്കുന്നതിനുള്ള ഒരു വലിയ അവസരം നിങ്ങൾക്ക് ലഭിക്കുന്നു . പൊതുപ്രവർത്തന രംഗത്തേക്കുള്ള മികച്ച തുടക്കവുമാണ് ഈ പ്രവർത്തനങ്ങളിലൂടെ നിങ്ങളെ കാത്തിരിക്കുന്നത്.
ലോകമെമ്പാടുമുള്ള ഒരു പ്രധാന ആശങ്കയാണ് ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാൻ സന്മനസുള്ളവരുടെ ആവശ്യകത ഏറി വരികയാണ്, പക്ഷേ അത്തരം ആൾക്കാരുടെ ലഭ്യത വിരളമാണ്. സന്നദ്ധസേനയിലൂടെ ആരോഗ്യമേഖലയിലെ സന്നദ്ധപ്രവർത്തകനാകുക,സേവന പ്രവർത്തനങ്ങൾക്കായി അണിനിരക്കുക, രോഗ വ്യാപനം തടയുക
ലോകമെമ്പാടുമുള്ള ഒരു പ്രധാന ആശങ്കയാണ് ആരോഗ്യ മേഖലയിലെ പ്രതിസന്ധികൾ. ആരോഗ്യ മേഖലയിൽ പ്രവർത്തിക്കാൻ സന്മനസുള്ളവരുടെ ആവശ്യകത ഏറി വരികയാണ്, പക്ഷേ അത്തരം ആൾക്കാരുടെ ലഭ്യത വിരളമാണ്. സന്നദ്ധസേനയിലൂടെ ആരോഗ്യമേഖലയിലെ സന്നദ്ധപ്രവർത്തകനാകുക,സേവന പ്രവർത്തനങ്ങൾക്കായി അണിനിരക്കുക, രോഗ വ്യാപനം തടയുക
നിങ്ങളുടെ സമയാനുസരണം നിർവഹിക്കാൻ സാധിക്കുന്ന ഒരു സന്നദ്ധപ്രവർത്തന സംവിധാനം ഇത് വാഗ്ദാനം ചെയ്യുന്നു, ആത്യന്തികമായി സ്വന്തം അറിവും നൈപുണ്യങ്ങളും സാമൂഹ്യ ക്ഷേമത്തിനായി വിനിയോഗിക്കാൻ നിങ്ങൾക്ക് ഇതിലൂടെ അവസരം ലഭിക്കുന്നു.
സമീപകാലത്ത് നമ്മുടെ നാട് നേരിട്ട അനേകം വെല്ലുവിളികൾ സാമൂഹിക സന്നദ്ധപ്രവർത്തനങ്ങളെ പരിപോഷിപ്പിക്കുവാൻ അഭൂതപൂർവ്വമായ അവസരം നൽകി. രാഷ്ട്രീയമതഭേദങ്ങളെ മാനവികത കൊണ്ട് മറികടക്കാൻ കഴിയുമെന്ന് മതനിരപേക്ഷതയ്ക്കു പേരുകേട്ട കേരളം തെളിയിച്ചു. ...
ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് സന്നദ്ധപ്രവർത്തനങ്ങളിലൂടെ കരുത്തുള്ള സമൂഹത്തെ സൃഷ്ടിക്കാനും കൂട്ടായ്മകളുടെ നൈരന്തര്യത്തിലൂടെ നാടിനെ ശക്തിപ്പെടുത്തുവാനും സേവനതല്പരരായ അംഗങ്ങളെ ചേർത്തുകൊണ്ട് സംസ്ഥാനതലത്തിൽ ഒരു സാമൂഹിക സന്നദ്ധസേന ആരംഭിക്കുവാൻ സർക്കാർ തീരുമാനിക്കുന്നത്. ഈ തരത്തിലുള്ള ഒരു സന്നദ്ധസേന ഇന്ത്യയിൽത്തന്നെ ഇതാദ്യമാണ്. ഇന്ന് നമ്മുടെ സന്നദ്ധസേനയിൽ മൂന്നരലക്ഷം പേർ അംഗങ്ങളായുണ്ട്. സംസ്ഥാന ഭരണസംവിധാനത്തിന്റെ ഭാഗമായി നിന്നുകൊണ്ട് നിർദ്ധനരായവർക്ക് സഹായമെത്തിക്കുവാനായും സാമൂഹ്യമാറ്റത്തിന്റെ ഭാഗമാകുവാനുമുള്ള അവസരമാണ് അംഗങ്ങളെ കാത്തിരിക്കുന്നത്. മാനവികത, നേതൃപാടവം, സാമൂഹ്യബന്ധങ്ങൾ എന്നിവ വികസിപ്പിക്കുന്നതിൽ സന്നദ്ധപ്രവർത്തനത്തിന് വലിയ പങ്കാണുള്ളത്. സാമൂഹ്യസേവനത്തിലൂടെ മെച്ചപ്പെട്ട പൊതുവിടങ്ങൾ സൃഷ്ടിക്കുവാൻ നിങ്ങളോരോരുത്തരും സന്നദ്ധസേനയുടെ ഭാഗമാകണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്.
- ശ്രീ.പിണറായി വിജയൻ
കേരള മുഖ്യമന്ത്രി
“സാഹചര്യങ്ങളാണ് ധീരരെ സൃഷ്ടിക്കുന്നത്”. ഇത് തെളിയിക്കുന്നതായിരുന്നു പ്രളയദിനങ്ങൾ. ആ സമയത്ത് നമ്മുടെ യുവാക്കൾ ചുറ്റുമുള്ളവർക്ക് നൽകിയ സ്നേഹവും കരുതലും സഹാനുഭൂതിയും നിറഞ്ഞ സേവനങ്ങൾ ചാരിതാർത്ഥ്യത്തോടെ ഓർക്കുന്നു. കേരള സർക്കാരിന്റെ സാമൂഹിക സന്നദ്ധസേനയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. സന്നദ്ധസേനയിൽ പങ്കുചേരാനും കഴിയുന്ന സഹായങ്ങൾ ചെയ്യുവാനും ഗുഡ്-വിൽ അംബാസഡർ എന്ന നിലയിൽ ഞാൻ അഭ്യർത്ഥിക്കുന്നു. നമുക്ക് ചുറ്റും നന്മയും സ്നേഹവും നിറയുമ്പോഴാണ് നമ്മുടെ ജീവിതവും അർത്ഥവത്താകുന്നത്. ഞങ്ങളോടൊപ്പം ചേരൂ, നമുക്കൊരുമിച്ച് മനുഷ്യസ്‌നേഹത്തിന്റെ പുതുവാതായനങ്ങൾ തുറക്കാം.
ഗുഡ്-വിൽ അംബാസഡർ, സാമൂഹിക സന്നദ്ധസേന
സന്നദ്ധസേന പ്രവർത്തനം ആരംഭിച്ച മുതൽ ഞാൻ അതിന്റെ ഒരു ഭാഗമായി പ്രവർത്തിച്ചു വരികയാണ്. സന്നദ്ധപ്രവർത്തകൻ എന്ന നിലയിൽ കിടപ്പ് രോഗികൾക്ക് മരുന്നു ...
അടച്ചുപൂട്ടലുകളിലും സേവനം ആവശ്യമുള്ള ഘട്ടങ്ങളിലും പൊതുസമൂഹത്തിന് താങ്ങായി പ്രവർത്തിക്കാൻ കഴിഞ്ഞു എന്നത് എനിക്ക് ഏറെ ചാരിതാർഥ്യം നൽകുന്നതാണ്.
കഴിഞ്ഞ ലോക്ക്ഡൗൺ സമയത്ത് കമ്മ്യൂണിറ്റി കിച്ചൺസ് ആരംഭിച്ചതുമുതൽ ഞാൻ ഒരു സന്നദ്ധസേന വളണ്ടിയറായി പ്രവർത്തിച്ച് വരുന്നു. പിന്നീട്, ഞാൻ പഞ്ചായത്തിനൊപ്പം ...
ഈ കോവിഡ് മഹാമാരിയെ നേരിടുന്ന സാഹചര്യത്തിൽ സാമൂഹിക സന്നദ്ധസേന വോളണ്ടിയർ ആയി പ്രവർത്തിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.
113 ദിവസങ്ങൾ മെഡിക്കൽ കോളേജിൽ രോഗികളെ സേവിക്കുവാനും ശുശ്രൂഷിക്കുവാനും അവസരം ലഭിച്ചത് എന്റെ ജീവിതത്തിൽ ഏറ്റവും അഭിമാനവും...
തുടക്കം മുതലേ സന്നദ്ധ സേനയിൽ വളണ്ടിയർ ആയി സേവനം ചെയ്യുന്നു. തുടക്കത്തിൽ ഒരുപാട് പേർ കളിയാക്കിരുന്നു; പക്ഷെ അതൊന്നും ഞങ്ങളെ തളർത്തിയിട്ടില്ല.
‘കരുതാം വിദ്യാലയങ്ങളെ ' ക്യാമ്പയിന്റെ ഭാഗമായി ആലപ്പുഴ ജില്ലയിൽ വിദ്യാലയങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പുവരുത്തുന്നതിനും, നിർദേശങ്ങൾ...
ദുരിതങ്ങളിൽനിന്നും നമ്മുടെ സഹോദരങ്ങളെ കൈപിടിച്ചുയർത്താൻ കേരള സർക്കാരിന്റെ സാമൂഹിക സന്നദ്ധസേന പ്രവർത്തകർ നടത്തുന്ന സേവനം വിലമതിക്കാനാവാത്തതാണ്. സന്നദ്ധപ്രവർത്തനങ്ങളിൽ അണിചേർന്നുകൊണ്ട് ഒരുമയോടെ മഹാമാരികളെ അതിജീവിക്കുവാൻ നമുക്കാവട്ടെ.
പിന്നണിഗായിക
സന്നദ്ധ സേവനം എന്ന വാക്കിനെ പ്രവർത്തിയിലൂടെ നിർവചിക്കുന്ന ഒരു കൂട്ടം മനുഷ്യർ - അവരാണ് ഓഖിയിലും പ്രളയത്തിലും നിപ്പയിലും കോവിഡിലുമെല്ലാം നമ്മുടെ നാടിന് കാവലായത്. വീണുപോകുന്നവരെ താങ്ങിനിർത്തുവാനും ദുരിതമനുഭവിക്കുന്നവരെ ചേർത്തു നിർത്തുവാനും സാമൂഹിക സന്നദ്ധസേന പ്രവർത്തകർ നടത്തുന്ന സേവനങ്ങൾ മാനവികതയുടെ നേർക്കാഴ്ചകളാണ്. കേരള സർക്കാരിന്റെ സാമൂഹികസന്നദ്ധസേനയുടെ ഭാഗമാകൂ, കൂട്ടായ്മകളിലൂടെ നമുക്ക് കരുത്തരാവാം.
തിരക്കഥാകൃത്ത്